പേരാവൂർ : ഡിസംബർ മാസത്തിലെ സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ സംശയിക്കുന്ന സംഘത്തിലെ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ബുധനാഴ്ച രാത്രിയാണ് സംഭവം. പേരാവൂരിൽ വ്യാപാരിയായ എ കെ സാദിക്കിന്റെ കൈവശം ഉണ്ടായിരുന്നതാണ് സമ്മാനാർഹമായ ലോട്ടറി. മുൻപ് കണ്ടിട്ടുള്ള, എന്നാൽ അടുത്ത് പരിചയമില്ലാത്ത ഒരാൾ സമ്മാനാർഹമായ ലോട്ടറി കാണിക്കാമോ എന്ന് പല തവണ ചോദിച്ചിരുന്നു. ഒടുവിൽ ചോദിച്ചപ്പോൾ ആണ് സാദിഖ് ലോട്ടറി പുറത്തെടുത്തത്. എന്നാൽ ആ സമയത്ത് സംഭവ സ്ഥലത്ത്തിന് അടുത്തുതന്നെ ഉണ്ടായിരുന്നു അഞ്ചംഗ സംഘം കടയിലേക്ക് കയറി തോക്ക് ചൂണ്ടി ലോട്ടറി കൈവശപ്പെടുത്തുകയും കാറിൽ രക്ഷപ്പെടുകയും ആയിരുന്നു. വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ ന്നന്വേഷണത്തിലാണ് ഒരാൾ പിടിയലായത്. പേരാവൂർ സ്വദേശിയായ ഒരാളെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇയാളെയും സംഘം കാറിൽ കയറ്റി കൊണ്ടുപോകുകയും കാക്കയങ്ങാട് വെച്ച് വാഹനത്തിൽ നിന്ന് ഇറക്കി വിട്ടു എന്നുമാണ് അവകാശപ്പെടുന്നത്. എന്നിരുന്നാലും കൊള്ള സംഘത്തിൽ ഇയാൾക്കും പങ്കുണ്ട് എന്നാണ് പോലീസ് കരുതുന്നത്. ലോട്ടറി ഫലം വന്നു 15 ദിവസത്തോളം ആയിട്ടും സമ്മാനം കൈപ്പറ്റുന്നതിനായി ബാങ്കിൽ ലോട്ടറി സമർപ്പിച്ചിരുന്നില്ല. എന്തുകൊണ്ട് ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചില്ല എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലോട്ടറി ബാങ്കിൽ സമർപ്പിക്കാൻ ഇനിയും 15 ദിവസത്തോളമുണ്ട്. പേരാവൂറിലെ ഒരു ലോട്ടറി സ്റ്റാളിൽ നിന്നാണ് സാദിഖ് ലോട്ടറി വാങ്ങിയത്.പേരാവൂർ പൊലീസിൽ പരാതി നൽകിയത്
ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖാണ്.
ഡിസംബർ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. നാട്ടിൽ ഇല്ലാതിരുന്നതിനാൽ ടിക്കറ്റ് ബാങ്കിൽ കൊടുക്കാൻ സാധിച്ചില്ലന്നാണ് സാദിക് പറയുന്നത്. മുൻപ് ടിക്കറ്റ് സുഹൃതുക്കളെ കാണിച്ച സമയത്ത് കടയുടെ പരിസരത്ത് അത്ര പരിചയമില്ലാത്ത യുവാവുമുണ്ടായിരുന്നു. പിന്നീട് പല തവണ ഇയാളെ കടയുെട പരിസരത്ത് കണ്ടിരുന്നു. ബാങ്കിൽ കൊടുക്കണമെന്ന് കരുതി ടിക്കറ്റ് കൊണ്ടുവന്നതാണ്.
നേരത്തെ കടയുടെ സമീപത്ത് ഉണ്ടായിരുന്ന പരിചയമില്ലാത്ത യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആൾട്ടോ കാറിൽ വന്നത്. തുടർന്ന് തോക്കി കാണിച്ച് ടിക്കറ്റ് കൈവശപ്പെടുത്തിയ സംഘം സ്ഥലം വിട്ടു. ടിക്കറ്റ് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഷുഹൈബ് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. കുഴൽപ്പണ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായിട്ടുള്ളത്. ബാക്കി പ്രതികൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്.
Woman snatches lottery ticket at gunpoint, wins Rs 1 crore prize, one arrested






















